ചാവുകടൽ ചുരുളുകൾ

                      

image

മേരിയാണ് ആദ്യം കണ്ടത് . യൂദാസിന്റെ ശരീരം ഗർഖദ് മരത്തിൽ തൂങ്ങിയാടുന്നു , മരത്തിനു ചുറ്റും ചുവന്ന പൂക്കൾ ചിതറിക്കിടക്കുന്നു , അകലെ നിന്നു നോക്കിയാൽ യൂദാസിന്റെ രക്തം വീണു ഭൂമി ചുവന്നതാണെന്നു തോന്നും

             

മേരി ജോസഫിനെ വിവരമറിയിച്ചു

ആളുകൾ ഗർഖദ് മരത്തിനു ചുറ്റും തിങ്ങിക്കൂടി .

ചുവന്ന പൂക്കളും പഴുത്ത ഇലകളും ചത്തു കിടക്കുന്ന മരച്ചുവട്ടിലേക്ക് യൂദായുടെ ശവം ഇറക്കിക്കിടത്തി.

ഹാസൽ മരത്തിന്റെ കമ്പുകൾ കൊണ്ടുണ്ടാക്കിയ ശവമഞ്ചത്തിലേറ്റി അയാളുടെ ജഡം ചാവുകടൽ തീരത്തേക്കു കൊണ്ടുപോയി. മരത്തിൽ കൂടു കൂട്ടിയ  കുരുവിക്കുഞ്ഞുങ്ങൾ മാത്രം കരഞ്ഞു പ്രതിക്ഷേധിച്ചു.

ആത്മഹത്യ മാപ്പർഹിക്കാത്ത കുറ്റമാണ്, ദൈവം ദാനം തന്ന ജീവൻ തിരിച്ചെടുക്കാൻ ദൈവത്തിനും പുരോഹിതർക്കും മാത്രമേ അധികാരമുള്ളൂ,    
യൂദാസിന്റെ ശവം ശിക്ഷിക്കപ്പെട്ടു , ശവമഞ്ചത്തിൽ വരിഞ്ഞുകെട്ടിയ മ്രിതശരീരം ചാവുകടലിൽ ഒഴുക്കി വിട്ടു. ദൈവനിന്ദ കാണിച്ചവന്റെ ശവം കടൽകാക്കയും കഴുകനും കൊത്തി വലിക്കട്ടെ , അവന്റെ ആത്മാവ് ദിശയറിയാതെ, ഗതികിട്ടാതെ നടുക്കടലിൽ അലഞ്ഞു നടക്കട്ടെ

  

മുക്കുവൻമാർ പരിഭ്രമിച്ചു യൂദാസിന്റെ പ്രേതം മീൻ പിടിക്കാൻ പോകുന്ന തങ്ങളെ അക്രമിക്കുമോ?

യൂദാസ് പരോപകാരിയായിരുന്നു, കടലിൽ മീൻപിടിക്കാൻ പോകുന്ന മുക്കുവർക്ക് യൂദാസ് വഴികാട്ടും മറിയം അവരെ ആശ്വസിപ്പിച്ചു.

മേരിയുടെ പ്രവചനം ഫലിച്ചു, മീൻപിടിക്കാൻ പോയ മുക്കുവർക്ക് പല അത്ഭുതങ്ങളും വെളിവാക്കപ്പെട്ടു , യൂദായുടെ ശവം കൊത്താൻ കാക്കയും , കഴുകനും മടിച്ചു,     ശവമഞ്ചത്തിന് മാലാഖ കാവലിരിക്കുന്നതു കണ്ടതായി ലൂക്ക് സാക്ഷ്യം പറഞ്ഞു

ദൈവം തനിക്ക് സ്വപനത്തിൽ വെളിവായെന്നും യൂദാ ഒറ്റുകാരനല്ലന്ന് അരുളിയെന്നും ജോസഫ് പറഞ്ഞു.

യൂദാസിനെ ജനം ഭയഭക്തിയോടെ ഓർത്തു, അയാൾ തൂങ്ങിമരിച്ച ഗർഖദ് മരത്തിന്റെ ചുവട്ടിൽ മെഴുകുതിരികൾ തെളിഞ്ഞു

   

യൂദാസിന്റെ ശവമഞ്ചം തേടി ചാവുകടലിലേക്ക് ആളുകൾ പോയി

കടൽ തീരത്ത്  വിശ്വാസികൾ അക്ഷമരായി കാത്തിരുന്നു, ഗർഖദ് മരത്തിൽ ഇലകൾ മരിക്കുകയും പൂക്കൾ ജനിക്കുകയും ചെയ്തു

ചാവുകടൽ ദുരൂഹമായ പ്രഭാവലയത്തിൽ വിലയം പ്രാപിച്ചു

മൂന്നാം നാൾ ശവമഞ്ചം തേടിപ്പോയ മുക്കുവർ മടങ്ങിയെത്തി

പീറ്ററാണ് തീരത്ത് തിങ്ങിക്കൂടിയ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തത്

ആഴക്കടലിന്റെ ആകാശത്ത് , ഉയിർത്തെഴുന്നേറ്റ യൂദാസ് തനിക്ക് ദർശനം നൽകിയെന്നും , അന്തിമവിധി നാളിൽ മാനവരാശിയുടെ മോചനത്തിനായി അവൻ തിരികെ വരും വരെ വിശ്വാസികളെ താൻ നയിക്കണമെന്ന് കൽപിച്ചതായും പീറ്റർ പറഞ്ഞു

ലൂക്കും ,  മാർക്കും മാത്യൂവും, സാക്ഷ്യം പറഞ്ഞു.

One thought on “ചാവുകടൽ ചുരുളുകൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s